
തെലങ്കാന: തെലങ്കാനയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർദ്ധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദിൽ സംഘടിപ്പിച്ച ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരബാദിനെ ഭാഗ്യ നഗർ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments