വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറി നിന്ന് കറുത്ത ബലൂണുകള്‍ പറത്തി വിട്ടു. പൈലറ്റിന്റെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലൂണ്‍ പറത്തിവിട്ടത്. ബലൂണുകള്‍ ഹെലികോപ്ടറിന്റെ ഗ്ലാസ്സില്‍ വന്ന് തട്ടുന്ന രീതിയിലുമായിരുന്നു.
Read Also: 5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കാൻ സാധ്യത
ഹെലികോപ്ടറിനെ ബലൂണുകള്‍ വലയം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യടിക്കുകയും ആര്‍ത്ത് വിളിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഹെലികോപ്ടറിന് വളരെ അടുത്തുകൂടിയാണ് ബലൂണുകള്‍ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഭീമാവരത്തില്‍ അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Post Your Comments