മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനു ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻമന്ത്രി കെടി ജലീൽ. നൗഫലിൻ്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിൽ ആണെന്നും ഫിറോസിന്റെ ഇലക്ഷൻ പ്രചാരണത്തിന് നൗഫലിന്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഇയാൾക്ക് സ്വപ്നയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആളുകൾ
നൗഫലിൻ്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപിക്കാൻ നൗഫലിൻ്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചു.
മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകൾ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്സ് ക്ലിപ്പ് ശ്രദ്ധിച്ചാൽ മറ്റാരോ അദ്ദേഹത്തിന് നിർദ്ദേശം നൽകുന്നത് മനസ്സിലാക്കാം.
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം. ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്.
നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാൻ വകയുണ്ട്.
Post Your Comments