Latest NewsNewsIndia

യുപിയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദവാത്ത്-ഇ-ഇസ്‌ലാമി’യുടെ സംഭാവന പെട്ടികൾ കണ്ടെത്തി: പൊലീസ് അന്വേഷണം ആരംഭിച്ചു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദവാത്ത്-ഇ-ഇസ്ലാമി’യുടെ സംഭാവന പെട്ടികൾ കണ്ടെത്തി. നഗരത്തിൽ ഉടനീളം പല കടകളിലും ‘ദവാത്ത്-ഇ-ഇസ്ലാമി’ എന്ന് എഴുതിയിരുന്ന സംഭാവന പെട്ടികളാണ് കണ്ടെത്തിയത്. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. ഈ സംഭാവന പെട്ടികളിൽ ഒന്ന് യുപിയിലെ പരമ്പൂർവ്വ പ്രദേശത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്നത് ഇന്ത്യ ടുഡേ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് കടയുടമ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മദ്രസയിൽ പഠിക്കുന്ന, വിദ്യാഭ്യാസ ചെലവുകൾ താങ്ങാൻ കഴിയാത്ത കുട്ടികൾക്കുള്ളതാണ് പണം എന്നുമാത്രം, പെട്ടി സൂക്ഷിക്കാൻ നൽകിയ ആൾ പറഞ്ഞതായി മെഡിക്കൽ സ്റ്റോർ ഉടമ ഡോ. ഫൈസ് വ്യക്തമാക്കി.

ദാരിദ്ര്യത്തിന്റെ കർക്കിടകം എങ്ങനെയാണ് ‘രാമായണ മാസം’ എന്ന പുണ്യമാസമായി മാറിയത്: ചരിത്രം

കുട്ടികളുടെ വസ്ത്രങ്ങൾ, ഭക്ഷണം, പുസ്തകങ്ങൾ എന്നിവയ്ക്കായി ആളുകൾ സംഭാവന നൽകാറുണ്ടെന്നും ശരിക്കും എന്തിന് വേണ്ടിയാണ്, ഈ പണം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും ഫൈസ് കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ, കടകളിൽ സ്ഥാപിച്ചിട്ടുള്ള സംഭാവന പെട്ടികളെ കുറിച്ച് സൂഫി ഖാൻഖ അസോസിയേഷൻ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന്, പെട്ടികൾ നീക്കം ചെയ്തുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ സംഭാവന പെട്ടികൾ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

മുത്തൂറ്റ് ഫിനാൻസ്: ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

നൂപുർ ശർമയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ചതിനെ തുടർന്ന്, രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ, 2014ൽ ദവാത്ത്-ഇ -ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉദയ്പൂർ കൊലപാതകവുമായി സംഘടനയുടെ ബന്ധം പുറത്ത് വന്നതിന് പിന്നാലെ, ദവാത്ത്-ഇ-ഇസ്ലാമിയുടെ ഓഫീസ് കാൺപൂർ പൊലീസ് സന്ദർശിച്ചിരുന്നുവെന്നും കാൺപൂർ അക്രമവുമായി സംഘടനയ്ക്ക് ബന്ധമുണ്ടോയെന്ന്, അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button