ചെന്നൈ: സെമി കണ്ടക്ടർ പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. തദ്ദേശീയമായി സെമി കണ്ടക്ടർ ചിപ്പുകളുടെ ഉൽപ്പാദനം ലക്ഷ്യമിട്ടാണ് പാർക്ക് നിർമ്മിക്കുന്നത്. ചിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഐജിഎസ്എസ് വെഞ്ചേഴ്സുമായി തമിഴ്നാട് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സിംഗപ്പൂർ ആസ്ഥാനമായ വെഞ്ചേഴ്സാണ് ഐജിഎസ്എസ്.
പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് 25,600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ചെന്നൈയ്ക്ക് സമീപമാണ് ഉൽപ്പാദന പാർക്ക് നിർമ്മിക്കുന്നത്. ‘പ്രോജക്ട് സൂര്യ’ എന്ന് പേര് നൽകിയ ഈ പാർക്ക് വരും വർഷങ്ങളിൽ പ്രവർത്തനമാരംഭിക്കും.1,500 പേർക്കാണ് നേരിട്ട് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത്. കൂടാതെ, അഞ്ചുവർഷത്തിനുള്ളിൽ ഏതാണ്ട് 50,000 ലധികം പേർക്ക് പരോക്ഷമായും തൊഴിൽ നേടാൻ സാധിക്കും.
Post Your Comments