CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’: ഒടിടി റൈറ്റ്‌സ് വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാനെ നായകനായി അറ്റ്‍ലി ഒരുക്കുന്ന ജവാൻ. തമിഴ് സംവിധായകൻ അറ്റ്‍ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​​ഗമിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 120 കോടി രൂപക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റു പോയത് എന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വർഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും.

‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
അതിഥി വേഷത്തിൽ ദീപികയും ചിത്രത്തിൽ എത്തുമെന്നാണ് സൂചന. നയൻതാര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയർ റോ ഓഫീസറായ പിതാവാണെന്നുമാണ് സൂചന. പ്രിയാ മണി, യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button