വ്യാജ ടെലിഫോൺ കോളുകളിലൂടെ പണം തട്ടുന്ന സംഘങ്ങൾ ഇന്ന് വ്യാപകമാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പലരും കുടുങ്ങാറുമുണ്ട്. നിലവിൽ, ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി പരാതികളാണ് പോലീസിന് മുന്നിൽ എത്തുന്നത്. ഓൺലൈൻ തട്ടിപ്പുകൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, വ്യാജ തട്ടിപ്പ് സംഘങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.
സാധാരണയായി വ്യക്തികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളുടെ ലൊക്കേഷൻ നിരന്തരം മാറിക്കൊണ്ടിരിക്കും. എന്നാൽ, തട്ടിപ്പ് സംഘങ്ങൾ ഒരു പ്രത്യേക ലൊക്കേഷൻ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ, തുടർച്ചയായി ഒരേ സ്ഥലത്ത് നിന്നും പോകുന്ന കോളുകൾ കേന്ദ്രീകരിച്ചായിരിക്കും ട്രായിയുടെ നടപടി. സ്ഥിരമായി ഒരേ ലൊക്കേഷനിലുള്ള സിംമ്മുകൾ കണ്ടെത്തി തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ കഴിയും.
രാജ്യത്ത് ഒരു വ്യക്തിയുടെ പേരിൽ 9 സിംമ്മുകൾ ഉപയോഗിക്കാൻ കഴിയും. ഈ ആനുകൂല്യമാണ് തട്ടിപ്പ് സംഘങ്ങൾ മുതലെടുക്കുന്നത്. ജമ്മു കാശ്മീരിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഒരു വ്യക്തിക്ക് അഞ്ചു സിംമ്മുകളാണ് ഉപയോഗിക്കാൻ കഴിയുക.
Post Your Comments