Latest NewsKeralaNews

മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ യുവതികളില്‍ അദ്ധ്യാപികമാരും

മജീദ് വിദേശത്തേയ്ക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു

കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. എംബസിയില്‍ അഭയംതേടിയ വനിതകളില്‍ ഭൂരിപക്ഷവും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലേയ്ക്ക് എത്തിയത്. ഇവരെ എംബസിയുടെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരില്‍ അദ്ധ്യാപകരും ഉണ്ടെന്നാണ് സൂചന.

Read Also: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) മുഖേന എത്തിയ മൂന്നു പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവര്‍ വ്യത്യസ്ത ഏജന്റുമാര്‍ മുഖേന എത്തിയവരാണ്.

ഇതിനിടെ, മജീദ് വിദേശത്തേയ്ക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂര്‍, മംഗളൂരു സ്വദേശികളെയാണ് കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button