PathanamthittaLatest NewsKeralaNattuvarthaNews

വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

വ​ള്ളി​യാ​നി ച​രി​വു​പു​ര​യി​ട​ത്തി​ൽ ശാ​ന്ത​മ്മ (63) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. വ​ള്ളി​യാ​നി ച​രി​വു​പു​ര​യി​ട​ത്തി​ൽ ശാ​ന്ത​മ്മ (63) ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ​യി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ സ്ഥാപിച്ചിരുന്ന സൗ​രോ​ർ​ജ വേ​ലി​യി​ൽ നി​ന്നാ​ണ് വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റ​ത്. പ​റ​മ്പി​ലേ​ക്ക് പോ​യ ശാ​ന്ത​മ്മ​യെ കാ​ണാ​തെ വ​ന്ന​തോ​ടെ ഭ​ർ​ത്താ​വ് എ​ബ്ര​ഹാം തോ​മ​സ് അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ

പ​റ​മ്പി​ൽ ഒ​ന്ന​ര അ​ടി ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സൗ​രോ​ർ​ജ വേ​ലി​യി​ൽ വീ​ട്ട​മ്മ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​നും ഷോ​ക്കേ​റ്റു. പി​ന്നീ​ട്, ശാ​ന്ത​മ്മ​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button