CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മീന

ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാ​ഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവർ രംഗത്തെത്തിയിരുന്നു.

ഇപ്പോളിതാ, ഭർത്താവിന്റെ വിയോ​ഗത്തിന് പിന്നാലെ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി നടി മീന തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വിദ്യാസാഗറിന്റെ മരണ കാരണത്തെക്കുറിച്ച് ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മീന സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയത്.

ലഹരി മരുന്നുകള്‍ വില കുറച്ച് വില്‍പന നടത്തി ലഹരി മാഫിയ

‘എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.
ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ബുദ്ധിമുട്ടേറിയ ഇതുപോലൊരു സമയത്ത് ഒപ്പം നിന്ന എല്ലാ നല്ല മനസ്സുകളോടുമുള്ള നന്ദി അറിയിക്കുന്നു. മെഡിക്കൽ ടീം, മുഖ്യമന്ത്രി, ആരോ​ഗ്യമന്ത്രി, രാധാകൃഷ്ണൻ ഐ.എ.എസ്, സഹപ്രവർത്തകർ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും നന്ദി പറയുന്നു‘, മീന ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button