ErnakulamCinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ നല്‍കി’: അന്വേഷണവുമായി സഹകരിച്ചതായി വിജയ് ബാബു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തവരുപ്രകാരമുള്ള ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി ,വിജയ് ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൂര്‍ണ്ണമായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയിലാണ്, കഴിഞ്ഞ 70 ദിവസത്തോളം താന്‍ ജീവിച്ചിരിന്നതെന്നും വിജയ് ബാബു വ്യക്തമാക്കി. കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്നും അതിനാലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാത്തതെന്നും വിജയ് ബാബു പറയുന്നു. അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സിനിമകളെക്കുറിച്ച് മാത്രമേ താൻ സംസാരിക്കൂവെന്നും താന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ തനിക്കുവേണ്ടി സംസാരിക്കുമെന്നും വിജയ് ബാബു പറയുന്നു. തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ലെന്നും സ്വയം പുനര്‍നിര്‍മ്മിക്കുകയാണെന്നും വിജയ് ബാബു വ്യക്തമാക്കുന്നു. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും സ്നേഹത്താൽ വീർപ്പുമുട്ടിച്ചുവെന്നും അവസാനം സത്യം തന്നെ ജയിക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button