കൊടുങ്ങല്ലൂർ: നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധനയിൽ ബൈപാസ് റോഡരികിലും തെക്കേനട പുളിഞ്ചോട് തുടങ്ങിയ സ്ഥലങ്ങളിലും രാത്രികാലത്ത് മാലിന്യം തള്ളുവാൻ എത്തിയവർ പിടിയിൽ. നഗരസഭാ പരിധിയിൽ നിന്നാണ് ഇവർ പിടിയിലായത്.
Read Also : രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു
സിജു നടുമുറി, സുന്ദരേശൻ തോട്ടപ്പിള്ളി, മധു പുത്തൂര്‍, റിയാൻ വൈബ്സ് സലൂണ്‍, സരസ്വതി, മുല്ലശേരി എന്നിവരെയാണ് നഗരസഭാ രാത്രികാല ഹെൽത്ത് സ്ക്വാഡ് പിടികൂടിയത്.
ഇവരിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കി. സിദ്ദിഖ്, കൈതവളപ്പിൽ പ്രേംലാൽ, ചൂരപ്പെട്ടി എന്നിവർക്ക് പിഴ ഒടുക്കുന്നതിന് നോട്ടീസ് നൽകിയതായും നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയും അറിയിച്ചു.
Post Your Comments