രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, 1.44 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കൂടാതെ, ഇറക്കുമതി വരുമാനം 55 ശതമാനമായി ഉയർന്നു.
ജൂൺ മാസം സിജിഎസ്ടി ഇനത്തിൽ 25,306 കോടി രൂപയാണ് ലഭിച്ചത്. എസ്ജിഎസ്ടി ഇനത്തിൽ ലഭിച്ചത് 32,406 കോടി രൂപയാണ്. കൂടാതെ, ഐജിഎസ്ടി 75,887 കോടി രൂപയും ലഭിച്ചു. ജിഎസ്ടി നിലവിൽ വന്നതിനുശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനം എന്ന പ്രത്യേകതയും ജൂൺ മാസത്തിനുണ്ട്.
Also Read: ‘നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, ബിജെപി എന്തിനവരെ സംരക്ഷിക്കുന്നു?’: അസദുദ്ദീൻ ഒവൈസി
സാമ്പത്തിക രംഗം വീണ്ടും ഉയർത്തെഴുന്നേറ്റതിന്റെ തെളിവുകളാണ് ജൂൺ മാസത്തിലെ കണക്കുകൾ. കൂടാതെ, നികുതി പിരിവ് കൂടുതൽ കാര്യക്ഷമമായതിന്റെ സൂചനയാണ് ജിഎസ്ടി വരുമാനത്തിൽ പ്രതിഫലിച്ചതെന്ന് കേന്ദ്ര ധന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments