കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്.
കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്.
Read Also : സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം
തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നാണ് പ്രകാശന് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments