തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തുന്ന ആളാണ് മണിക്കുട്ടൻ.
മണിക്കുട്ടൻ, ഭാര്യ സന്ധ്യ മക്കളായ അമീഷ്, ആദിഷ് മണിക്കുട്ടന്റെ മാതൃ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ കുടുംബം പുലർത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണോ മരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments