Latest NewsNewsIndia

ഉമേഷിന്റെ കൊലപാതകം മറച്ചുവെച്ചു, പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അമരാവതി എംപി

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍തി സിംഗ് കൊലപാതക വിവരം മറച്ചുവെച്ചു

ഡല്‍ഹി : മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ റാവു കൊല്ലപ്പെട്ട സംഭവം പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗ് മറച്ചുവെച്ചുവെന്ന് ആരോപണം. അമരാവതി എംപി നവനീത് റാണ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. അമരാവതി പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗ്, നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് റാണ അമിത് ഷായ്ക്ക് കത്തയച്ചത്.

Read Also: ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്

‘രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍തി സിംഗ് കൊലപാതക വിവരം മറച്ചച്ചുവെച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു’, റാണ കത്തില്‍ ആരോപിക്കുന്നു.

ജൂണ്‍ 21നാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ റാവു കൊല്ലപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി പരാമര്‍ശിച്ച നൂപുര്‍ ശര്‍മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ചതിനാണ് മതമൗലികവാദികള്‍ ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പറയുന്നു. ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊന്നതുപോലെ കഴുത്തറുത്താണ് ഇയാളെയും മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. കുടുംബത്തിന് മുന്നിലിട്ടാണ് പ്രതികള്‍ ഈ ക്രൂരകൃത്യം നടത്തിയത്.

സംഭവത്തില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാനെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

 

shortlink

Related Articles

Post Your Comments


Back to top button