Latest NewsIndiaNews

ഉമേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത് കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷം

മുംബൈ: നുപുര്‍ ശര്‍മയുടെ പോസ്റ്റിന്റെ പേരില്‍ അമരാവതി സ്വദേശിയായ കെമിസ്റ്റിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോല്‍ഹേയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ശരീരത്തിലേക്കുള്ള പ്രധാന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്.

Read Also: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെ

അക്രമികളുടെ കുത്തേറ്റ് ഉമേഷിന്റെ തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പ് മുറിഞ്ഞെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന് പുറമേ ശ്വസനാളത്തിലും, അന്നനാളത്തിലും സാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണിലേക്കുള്ള ഞരമ്പിനും തകരാറ് പറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തിലേറ്റ മുറിവുകള്‍ എല്ലാം ആഴത്തിലുള്ളവയാണ്. മുറിവുകള്‍ക്ക് അഞ്ച് ഇഞ്ച് വീതിയും ഏഴ് ഇഞ്ച് നീളവുമുണ്ട്. എല്ലാ മുറിവുകളും അഞ്ച് ഇഞ്ച് ആഴത്തിലുള്ളവയാണ്.

അതേസമയം, കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മോഷണത്തിനിടെയാണ് ഉമേഷ് കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം ഇത് ഭീകരാക്രമണമാണെന്ന് വ്യക്തമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button