കോഴിക്കോട്: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്താല്‍ യുവതി മരിച്ചു. പൂനൂര്‍ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്ലയാണ് (20) മരിച്ചത്.
ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
Read Also : തന്റെ ഓഫീസ് തകര്‍ത്തവരോട് ക്ഷമിച്ച് രാഹുല്‍ ഗാന്ധി: മുന്‍പേ പ്രവചിച്ച് യുവാവ്, ട്രോളി സന്ദീപ് വാര്യര്‍
കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രക്തസ്രാവത്തെ തുടര്‍ന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പിതാവ് ജാഫര്‍ ചെമ്പലങ്കോട് വിദേശത്താണ്. മാതാവ്: ജനീഷ സഹോദരി: ജഫ്‌ന.
Post Your Comments