
ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധിയാണ് ഉയർത്തുന്നത്. നിലവിൽ, മെസേജുകൾ അയച്ചാൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് അത് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി. എന്നാൽ, പുതിയ അപ്ഡേഷൻ എത്തുന്നതോടെ രണ്ട് ദിവസം കഴിഞ്ഞും മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും.
പുതിയ അപ്ഡേറ്റിൽ 2 ദിവസവും 12 മണിക്കൂറുമാണ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് 1 മണിക്കൂർ, 8 മിനിറ്റ്, 16 സെക്കന്റ് എന്നിങ്ങനെയായിരുന്നു സമയ പരിധി. കൂടാതെ, വാട്സ്ആപ്പിലെ റിയാക്ഷനുകളിലും പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്.
Also Read: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ
നിലവിൽ, ആറ് ഇമോജികൾ ഉപയോഗിച്ച് മാത്രമാണ് റിയാക്ഷനുകൾ നൽകാൻ കഴിയുന്നത്. പുതുതായി വികസിപ്പിക്കുന്ന അപ്ഡേറ്റിൽ ആറിൽ കൂടുതൽ റിയാക്ഷനുകൾ അയക്കാൻ കഴിയുമെന്നാണ് സൂചന.
Post Your Comments