സിംഗപ്പൂര്‍: ടോയ്ലറ്റിലെ മലിന ജലം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മ്മിച്ചു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് വിറ്റഴിയുകയും ചെയ്തു. സിംഗപ്പൂരിലാണ് സംഭവം. ന്യൂബ്രൂ എന്ന പേരിലാണ് റീസൈക്കിള്‍ ചെയ്ത മലിന ജലം ഉപയോഗിച്ച് നിര്‍മ്മിച്ച ബിയര്‍ പുറത്തിറക്കിയത്. ഏപ്രിലിലാണ് ഇത് റസ്റ്റോറന്റുകളില്‍ എത്തിയത്. എന്നാല്‍, ന്യൂബ്രൂവിന്റെ ആദ്യ ബാച്ച് ഇതിനകം തന്നെ വിറ്റു തീര്‍ന്നു. പുതിയ പരീക്ഷണത്തിന് ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Read Also: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
2018 ലെ ഒരു വാട്ടര്‍ കോണ്‍ഫറന്‍സിലാണ് ന്യൂബ്രൂ ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ദേശീയജല ഏജന്‍സിയായ പബ്ബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവര്‍ക്സും തമ്മില്‍ സഹകരിച്ചാണ് ബിയര്‍ പുറത്തിറക്കിയത്. മലിന ജലം സംസ്കരിക്കുന്ന പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച ന്യൂവാട്ടര്‍ എന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.
മലിന ജലം സംസ്കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പുതിയ പരീക്ഷണം നടത്തിയത്.
Post Your Comments