KollamLatest NewsKeralaNattuvarthaNews

ലോ​റി​യി​ല്‍ നി​ന്ന് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യതായി പരാതി

ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​ന്‍റെ ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്നാ​ണ് 14,500 വി​ല​യു​ള്ള ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച​ത്

പാ​രി​പ്പ​ള്ളി: പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്ന് ര​ണ്ട് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യതായി പരാതി. ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​ന്‍റെ ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്നാ​ണ് 14,500 വി​ല​യു​ള്ള ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ല്‍ പാ​രി​പ്പ​ള്ളി മു​ക്ക​ടയിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയിലാണ് സംഭവം. രാ​വി​ലെ വ​ണ്ടി​യെ​ടു​ക്കാ​നെ​ത്തി​യ ഡ്രൈ​വ​ര്‍ വ​ണ്ടി സ്റ്റാ​ര്‍ട്ടാ​കാ​തെ വ​രി​ക​യും തു​ട​ര്‍ന്ന്, പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന്, പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യായിരുന്നു. ഒ​രു മാ​സ​ത്തി​നി​ടെ, പ​തി​ന​ഞ്ചി​ല​ധി​കം ബാ​റ്റ​റി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​ല്ല​മ്പ​ലം-​പാ​രി​പ്പ​ള്ളി മേ​ഖ​ല​യി​ലെ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്.

Read Also : ഹിജാബ് നിരോധനം: ആർ.എസ്.എസ് ഓഫീസുകൾക്ക് ബോംബ് ഭീഷണി മുഴക്കി രാജ് മുഹമ്മദ്, യു.പി എ.ടി.എസിന്റെ റിപ്പോർട്ട്

രാ​ത്രി​കാ​ല​ത്ത് നി​ര്‍ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പ​തി​വാ​കു​ക​യും ബാ​റ്റ​റി മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി​യി​ല്‍ നി​ന്നും വീ​ണ്ടും ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്ന് ര​ണ്ട് ബാ​റ്റ​റി​ക​ള്‍ കൂ​ടി മോ​ഷ്ടി​ച്ച​ത്. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​ന്‍റെ ഊ​ര്‍ജി​ത ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് വാ​ഹ​ന​ഉ​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button