Latest NewsKeralaNews

തന്റെ ഓഫീസ് തകര്‍ത്തവരോട് ക്ഷമിച്ച് രാഹുല്‍ ഗാന്ധി: മുന്‍പേ പ്രവചിച്ച് യുവാവ്, ട്രോളി സന്ദീപ് വാര്യര്‍

എസ്എഫ്ഐക്കാരുടെ അതിക്രമത്തെ കുട്ടികളുടെ പ്രവൃത്തിയായാണ് കാണുന്നത്, രാഹുലിന്റെ പ്രതികരണത്തില്‍ വ്യാപക ട്രോളുകള്‍

വയനാട്: കല്‍പ്പറ്റയില്‍ എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒപ്പം ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എസ്എഫ്‌ഐക്കാരുടെ അതിക്രമത്തെ, കുട്ടികളുടെ പ്രവൃത്തിയായാണ് കാണുന്നതെന്ന് തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചിരുന്നു.

Read Also: ഗാർമിൻ: വിപണിയിൽ തരംഗമാകാൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രതികരണം വരുന്നതിന് ഒരു ദിവസം മുമ്പെ, സനു.കെ.കുമാര്‍ എന്ന യുവാവ് അദ്ദേഹം പറയാന്‍ പോകുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

‘ ഓഫീസ് തകര്‍ത്തവരോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്ന ഡയലോഗ് തീര്‍ച്ചയായും വരും’ എന്നാണ് സനു കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതു കണ്ട സന്ദീപ് വാര്യര്‍ പ്രവചനം കൃത്യമെന്ന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

‘ഓഫീസ് ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രാഹുലിന്റെ ഓഫീസ് മാത്രമല്ല ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനങ്ങളുടെ കൂടിയായ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഇതുചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ദേഷ്യമില്ല, അവര്‍ കാണിച്ചത് ഉത്തരവാദിത്വമില്ലായ്മയാണ്. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല, ആക്രമിച്ചവരോട് ദേഷ്യവുമില്ല, ഓഫീസ് പൂര്‍വസ്ഥിതിയിലാക്കും’ രാഹുല്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button