സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി ഗാർമിൻ. ഫോർറണർ 955 സോളാർ എന്നാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് പേര് നൽകിയിരിക്കുന്നത്. വ്യത്യസ്തമായ ഫീച്ചറുകൾ ഇതിൽ ഉൾപെടുത്തിയതിനാൽ, വിപണിയിൽ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ പ്രമുഖ വാച്ച് നിർമ്മാണ കമ്പനിയാണ് ഗാർമിൻ.
ജിപിഎസ് സംവിധാനം ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ‘സ്മാർട്ട് വാച്ച് മോഡിൽ’ ഉപയോഗിക്കുമ്പോൾ 20 ദിവസം വരെയാണ് ബാറ്ററി ലൈഫ് ലഭിക്കുക. എന്നാൽ, ‘ജിപിഎസ് മോഡിൽ’ 49 മണിക്കൂറോളം ചാർജ് നിലനിൽക്കും. പ്രീമിയം വാച്ചുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ഫോർറണർ 955 സോളാർ വാച്ച്.
ഈ സ്മാർട്ട് വാച്ചുകളുടെ വില 63,990 രൂപയാണ്. എല്ലാ ഗാർമിൻ, ഹെലിയോസ് വാച്ച് സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജസ്റ്റ് ഇൻ ടൈം, ക്രോമ, ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റ ക്ലീക്ക് എന്നിവയിൽ നിന്നും വാങ്ങാൻ കഴിയും.
Post Your Comments