രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിലും പലിശ നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയില്ല. ജൂലൈ മുതൽ സെപ്തംബർ വരെയാണ് രണ്ടാം ത്രൈമാസ കാലാവധി.
2020-21 സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് തന്നെയാണ് ഇത്തവണയും തുടരുന്നത്. 2020-21 ഒന്നാം ത്രൈമാസമാണ് പലിശ നിരക്ക് ഉയർത്തിയത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നിവയുടെ പലിശ നിരക്കാണ് മാറ്റമില്ലാതെ തുടരുന്നത്.
Also Read: എ.കെ.ജി സെന്‍ററിനെതിരായ ബോംബേറ്: കനത്ത സുരക്ഷ, നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പി.പി.എഫ്) വാർഷിക പലിശ നിരക്ക് 7.1 ശതമാനമായി തുടരും. കൂടാതെ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻ.എസ്.സി) പലിശ നിരക്ക് 6.8 ശതമാനമാണ്.
Post Your Comments