
കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളില്‍ യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സന്ദേശത്തോടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെ യ്തു. താമരശ്ശേരി പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. താമരശ്ശേരി സ്വദേശികളായ സ്ത്രീകള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
Post Your Comments