ThiruvananthapuramKeralaLatest NewsNews

എ.കെ.ജി സെന്‍ററിനെതിരായ ബോംബേറ്: കനത്ത സുരക്ഷ, നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു

 

 

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരായ ബോംബേറിനെ തുടര്‍ന്ന്, തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കനത്ത സുരക്ഷയാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെയും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും സുരക്ഷ കൂട്ടി. പ്രദേശങ്ങളില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

എ.കെ.ജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button