
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് പിടിയിൽ. കോതമംഗലം സ്വദേശി സാജനെയാണ് (40) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
Read Also : സ്വർണം: ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവ്
മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ കര്‍ണാടകയിലും തമിഴ്നാട്ടിലും കറങ്ങി നടന്ന ഇയാളെ മുരിക്കാശ്ശേരി പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ.എസ്.പി രാജ് പ്രസാദിന്‍റെ നേതൃത്വത്തില്‍ മുരിക്കാശ്ശേരി എസ്.ഐ എന്‍.എസ്. റോയി, എ.എസ്.ഐ പി.ഡി. സേവ്യര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര്‍. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments