MalappuramLatest NewsKeralaNattuvarthaNews

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ

അഴീക്കല്‍ സ്വദേശി ഹംസത്താണ് (41) പിടിയിലായത്

പൊന്നാനി: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അഴീക്കല്‍ സ്വദേശി ഹംസത്താണ് (41) പിടിയിലായത്.

ഹംസത്തിന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഇവര്‍ക്ക് ഒരു വയസ്സായ ആണ്‍കുട്ടിയുണ്ട്. പൊന്നാനി എം.ഇ.എസിന് പിന്‍വശത്താണ് ഇവര്‍ ഉമ്മയുമൊന്നിച്ച്‌ വാടകക്ക് താമസിച്ചിരുന്നത്. ഇതിനിടെ അയല്‍വാസി സവാദ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നിക്കാഹ് ചെയ്തു നല്‍കുകയായിരുന്നു.

Read Also : ഉദയ്പൂരിലെ കൊലയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച പിതാവും മകനും അറസ്റ്റില്‍

ഇതിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സവാദിനു നേരെ വധശ്രമം നടന്നത്.

തൃശൂര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. വധശ്രമത്തിനിടെ പരിക്കേറ്റ ഹംസത്ത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button