രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വർദ്ധനവ്. ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയർന്നു. മുൻപ് 7.5 ശതമാനമായിരുന്നു ഇറക്കുമതി തീരുവ.
റിപ്പോർട്ടുകൾ പ്രകാരം, മൊത്തം തീരുവയും വർദ്ധിക്കാൻ സാധ്യതയുണ്ട്. നിലവിൽ, 12 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യ ക്ഷേമ ചാർജ് എന്നിങ്ങനെയാണ് ഈടാക്കുന്നത്. കൂടാതെ, 3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി നൽകേണ്ടത്.
Also Read: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന് സൂചന
2021 ലാണ് സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്. രാജ്യത്തുടനീളം വൻ തോതിൽ സ്വർണക്കടത്ത് നടക്കുന്നത് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇറക്കുമതി തീരുവ കുറച്ചത്. സ്വർണത്തിന് ഇറക്കുമതി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഇനി ഒരു കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയിലധികം കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Post Your Comments