ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഫ്രഷ്, ഫ്രഷേയ്’: എ.കെ.ജി സെന്ററിന് നേരെ ബോംബേറ്, മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച് ബൽറാം

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണെന്നും, ഈ സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്നും ബൽറാം പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ഫ്രഷ്.. ഫ്രഷേയ്..’ എന്ന തലക്കെട്ടോട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വാമി സന്ദീപാനന്ദ ഗിരിയുടെയും ചിത്രവും ബൽറാം ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്നും, ഇത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിലെഴുതി.

Also Read:പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരൻ: സംഗീത ലക്ഷ്മണ

‘തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന്‌ ഇരിക്കുന്ന സി.സി.ടി.വിയുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, എ.കെ.ജി സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത, പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത, പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീ ഇട്ടവരെ പിടിക്കാൻ കഴിയാത്ത, ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.എം പ്രവർത്തകരും വിലയിരുത്തണം’, ഷാഫി പറമ്പിൽ വ്യക്തമാക്കി.

അതേസമയം, ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എ.കെ.ജി സെന്ററിന്റെ ഗേറ്റിന് മുന്നിലാണ് ആക്രമണം നടന്നത്. എ.കെ.ജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button