ഉദയ്പൂർ (രാജസ്ഥാൻ): ഉദയ്പൂർ കൊലയാളികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന് ദിവസങ്ങൾക്ക് ശേഷം, കേസിൽ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജസ്ഥാൻ പോലീസ്. കൊലയാളികളിലൊരാളായ റിയാസ് അക്തരി തന്റെ മോട്ടോർസൈക്കിളിന് 2611 എന്നെഴുതിയ നമ്പർ പ്ലേറ്റ് ലഭിക്കാൻ അധിക പണം നൽകിയതായാണ് റിപ്പോർട്ട്.
രാജ്യത്തെ നടുക്കിയ ഏറ്റവും മോശമായ ഭീകരാക്രമണം നേരിട്ട മുംബൈ ഭീകരാക്രമണ തീയതിയുടെ നമ്പർ ആണിത്. ഇത് പോലീസ് വൃത്തങ്ങളിൽ തന്നെ നടുക്കം ഉളവാക്കിയിരിക്കുകയാണ്. കൊലയാളികളായ ഗോസ് മുഹമ്മദും റിയാസ് അക്തരിയും തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം തന്നെയാണിത്. ഇപ്പോള്‍ ഉദയ്പൂരിലെ പോലീസ് സ്‌റ്റേഷനില്‍ ആണ് ഈ ബൈക്കുള്ളത്.
2013ല്‍ എച്ച്‌ഡിഎഫ്‌സിയില്‍ നിന്ന് ലോണ്‍ എടുത്താണ് റിയാസ് അക്തരി ബൈക്ക് വാങ്ങിയതെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2014 മാര്‍ച്ചില്‍ അവസാനിച്ചു. 2014-ൽ തന്നെ റിയാസിന്റെ മനസ്സിൽ എന്താണുള്ളത് എന്നതിന്റെ സൂചന ഈ നമ്പർ പ്ലേറ്റായിരിക്കുമെന്ന് പോലീസ് കരുതുന്നു.
2014-ൽ നേപ്പാൾ സന്ദർശിച്ചതായി റിയാസിന്റെ പാസ്‌പോർട്ട് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് വൃത്തങ്ങൾ NDTV യോട് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് കോളുകൾ വിളിക്കാൻ ഇയാളുടെ ഫോൺ ഉപയോഗിച്ചിരുന്നതായും ഇയാളുടെ മൊബൈൽ ഡാറ്റ വെളിപ്പെടുത്തുന്നു.
Post Your Comments