ന്യൂഡല്‍ഹി: കനയ്യലാല്‍ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എന്‍ ഐ എ. കേസില്‍ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പോസ്റ്റ് കനയ്യ ലാലിന്റെ മകന്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് പ്രവാചക നിന്ദയാണെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ പട്ടാപ്പകല്‍ അദ്ദേഹത്തെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
Read Also: നടി മീര നന്ദനെതിരെ വീണ്ടും സൈബര്‍ ആക്രമണം
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട രണ്ട് പ്രതികള്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. കറാച്ചി സ്വദേശികളായ സല്‍മാന്‍, അബു എന്നിവര്‍ക്കെതിരെയാണ് എന്‍ ഐ എയുടെ കുറ്റപത്രം.
പ്രതികള്‍ എല്ലാവരും പരസ്പര ധാരണയോടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഇസ്ലാമിക മതപ്രഭാഷണങ്ങള്‍ കൃത്യം നിര്‍വഹിക്കാന്‍ പ്രതികള്‍ക്ക് പ്രചോദനമായി. കനയ്യ ലാലിനെ കൊലപ്പെടുത്താന്‍ വേണ്ടി മാത്രം പ്രതികള്‍ കത്തികള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
Post Your Comments