Latest NewsKeralaCinemaMollywoodNewsEntertainment

10 ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് പുറത്തേക്ക്?

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ആരാകും വിന്നർ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ സീസൺ ഫോറിന്റെ പുതിയ പ്രമോ പുറത്തുവന്നിരിക്കുകയാണ്. പ്രേക്ഷകരെ മുൻമുനയിൽ നിർത്തുന്ന സംഭവങ്ങളാണ് വീട്ടിൽ സംഭവിക്കുന്നത്. റിയാസ് മത്സരത്തിൽ നിന്ന് സ്വമേധയാ പിൻവാങ്ങുന്നതാണ് പ്രമോയിൽ കാണിക്കുന്നത്.

വീട്ടിൽ അവശേഷിക്കുന്ന ആറ് പേരെ ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ചശേഷം, വിജയ്ക്ക് ലഭിക്കുന്ന സമ്മാന തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറു പേരിൽ ഒരാൾ ഈ തുക സ്വീകരിച്ചശേഷം മത്സരത്തിൽ നിന്ന് പിൻമാറുന്നതാണ് പതിവ്. പിന്മാറുന്ന മത്സരാർത്ഥിക്ക് ഗ്രാൻഡ് ഫൈനലായിലേക്ക് കടക്കാൻ സാധിക്കില്ല. 10 ലക്ഷമാണ് ബിഗ് ബോസ് ഓഫർ ചെയ്തിരിക്കുന്നത്. അറിയിപ്പ് കേട്ട് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുന്ന മത്സരാർത്ഥികളെയാണ് പ്രമോയിൽ കാണുന്നത്. മറ്റുള്ളവർ ചിന്തിച്ച് നിൽക്കുമ്പോൾ റിയാസ് മാത്രം പണപ്പെട്ടി എടുക്കാൻ പോകുന്നതാണ് വീഡിയോയിൽ ഉള്ളത്.

Also Read:മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി.ഡി സതീശൻ

വിജയ പ്രതീക്ഷ ഇല്ലാത്തവർക്ക് സ്വമേധയാ പണപ്പെട്ടി എടുത്ത് പിൻമാറാവുന്നതാണ്. റിയാസ് പോകുമ്പോൾ ദിൽഷ അടക്കമുള്ള മറ്റ് മത്സരാർത്ഥികൾ തടയാൻ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്തുചാടി തീരുമാനം എടുക്കരുത് എന്നാണ് സഹമത്സരാർത്ഥികൾ പറയുന്നത്. മലയാളം ബിഗ് ബോസ് സീസണിൽ ഇത് ആദ്യത്തെ സംഭവമാണ്. ദിൽഷയ്ക്കും ബ്ലെസ്സലിക്കും വോട്ടിംഗ് പിന്തുണ കൂടുതലുള്ളതിനാൽ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് അറിയാവുന്നത് കൊണ്ടാണ് റിയാസ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. റിയാസിന്റെ തീരുമാനം നല്ലതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

വൈൽഡ് കാർഡ് എൻട്രി ആയി വന്ന റിയാസ് വലിയൊരു ഓളം തന്നെയാണ് ബിഗ് ബോസ് വീട്ടിൽ സൃഷ്ടിച്ചത്. വിജയസാധ്യത ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ഡോക്ടർ റോബിനെ പുറത്താക്കി. റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ഡോക്ടർ റോബിനെ പുറത്താക്കിയത്. അതുകൊണ്ട്, പ്രേക്ഷകർക്കിടയിൽ തനിക്ക് നെഗറ്റിവ് ഇമേജ് ഉണ്ടാകുമോയെന്ന ഭയം കാരണമാണോ റിയാസ് പുറത്തേക്ക് പോകാൻ തീരുമാനിച്ചതെന്ന് ചോദ്യവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button