കൊച്ചി: ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥിയായ അനിയൻ മിഥുൻ സോഷ്യൽ മീഡിയകളിൽ സുപരിചിതനാണ്. ഒരൊറ്റ തള്ള് കഥ കൊണ്ട് കുറച്ച് നാൾ വൈറലായി നിന്ന ആളാണ് അനിയൻ മിഥുൻ. ഇന്ത്യൻ ആർമിയെ കുറിച്ച് ഇല്ലാക്കഥ ഉണ്ടാക്കി, ബിഗ് ബോസ് വീടിനുള്ളിൽ നൂറ് ദിവസം വരെ പിടിച്ച് നിൽക്കാമെന്ന് കരുതിയ മിഥുന്റെ പ്ലാൻ സോഷ്യൽ മീഡിയ ഇടപെട്ട് പൊളിക്കുകയായിരുന്നു. സംഭവം മോഹൻലാൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അനിയൻ മിഥുനെതിരെ മേജർ രവിയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, താൻ മേജർ രവിയെ നേരിൽ കണ്ടുവെന്ന് പറയുകയാണ് അനിയൻ മിഥുൻ.
മേജർ രവിക്ക് തന്നെ ആദ്യം കണ്ടപ്പോൾ മനസിലായില്ലെന്നും പിന്നീട് കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് അദ്ദേഹത്തിന് തന്നെ മനസിലായതെന്നും അനിയൻ മിഥുൻ പറയുന്നു. ബിഗ് ബോസ് മുൻ മത്സരാർഥിയായ റോബിൻ രാധാകൃഷ്ണനൊപ്പം ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു അനിയൻ മിഥുൻ ഇക്കാര്യം തുറന്നു പറഞ്ഞത്. മേജർ രവിയോട് തനിക്ക് നന്ദി ഉണ്ടെന്നും താരം പറഞ്ഞു.
‘ഹോട്ടലിൽ വച്ചാണ് മേജർ രവി സാറിനെ കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി സംസാരിച്ചു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞു, ഞാൻ അനിയൻ മിഥുൻ ആണ് എന്ന്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും ഞാൻ എല്ലാത്തിനും താങ്ക്‌യു സർ എന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് നന്ദിയും സ്നേഹവുമുണ്ട്’, അനിയൻ മിഥുൻ പറഞ്ഞു.
ഷോയിൽ വെച്ച് അനിയൻ മിഥുന്‍ ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞിരുന്നു. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫീസർ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫീസർ ഒരു യുദ്ധത്തിൽ മരണപ്പെട്ടുവെന്നുമായിരുന്നു അനിയൻ മിഥുൻ പറഞ്ഞത്. ഇതിനെ മേജർ രവിയും മോഹൻലാലും ചോദ്യം ചെയ്തിരുന്നു.
View this post on Instagram
Post Your Comments