Latest NewsIndiaNews

‘ഹിന്ദുക്കളുടെ ജീവനും പ്രധാനം’: ഉദയ്പൂർ കൊലപാതകത്തിൽ പ്രതികരിച്ച് സൗത്ത് ഇന്ത്യൻ നടി

ബംഗളൂരു: ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ തീവ്ര ഇസ്‌ലാമിസ്റ്റുകളായ രണ്ട് പേർ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സൗത്ത് ഇന്ത്യൻ നടി പ്രണിത സുഭാഷ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഹിന്ദുക്കളുടെ ജീവനും പ്രധാനമാണ് എന്നെഴുതിയ പ്ലക്കാർഡ് ആണ് പ്രണിത പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നും നടി ട്വീറ്റിൽ ചോദിച്ചു.

‘ഞാൻ ഉദയ്പൂർ സംഭവത്തിന്റെ വീഡിയോ കാണാതിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. വീഡിയോയിൽ കേൾക്കുന്ന നിലവിളി നമ്മുടെ മനസ്സിൽ പ്രതിധ്വനിക്കുകയും വളരെക്കാലം നമ്മെ വേട്ടയാടുകയും ചെയ്യും. കനയ്യ ലാലിന് നീതി കിട്ടണം’, പ്രണിത ട്വീറ്റ് ചെയ്തു.

Also Read:ബോണസ്പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ല: മന്ത്രി

പ്രണിതയെ കൂടാതെ, ബോളിവുഡിലെ മുതിർന്ന നടൻ അനുപം ഖേർ, സംവിധായകൻ അശോക് പണ്ഡിറ്റ് എന്നിവരും വിഷയത്തിൽ പ്രതികരിച്ചു. ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് ആയിരുന്നു അനുപം ഖേർ ട്വീറ്റ് ചെയ്തത്. ‘ഭയാനകം… സങ്കടം… ദേഷ്യം…! #കൻഹയ്യലാൽ’, അനുപം ട്വീറ്റ് ചെയ്തു.

‘ഇത് ഒരു ഹിന്ദു ‘തയ്യൽക്കാരന്റെ’ കൊലപാതകമല്ല, മറിച്ച് ഹിന്ദുക്കളുടെ കൊലപാതകങ്ങളുടെ ‘ട്രെയിലർ’ ആണ്! #JusticeforKanhaiyaLal’, നിർമ്മാതാവ് അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

സംഭവത്തെ തുടർന്ന് രാജസ്ഥാൻ നഗരത്തിൽ വർഗീയ സംഘർഷം ഉടലെടുത്തതോടെ സർക്കാർ സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആണ് ഇസ്‌ലാമിസ്റ്റുകൾ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button