Latest NewsNewsIndia

‘ഷർട്ട് തയ്ക്കാനെന്ന വ്യാജേനയാണ് അവർ എത്തിയത്, പെട്ടന്ന് അവരിലൊരാൾ…’: ഉദയ്പൂർ കേസിലെ ദൃക്‌സാക്ഷി വിവരിക്കുന്നു

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. കനയ്യ ലാലിനെ പ്രതികളായ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്ന് അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത് നേരിൽ കണ്ട യുവാവ് നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. 2611 എന്ന രജിസ്‌ട്രേഷനുള്ള ബൈക്കിൽ എത്തിയ സംഘം പൊടുന്നനെ കനയ്യയെ ആക്രമിക്കുകയായിരുന്നുവെന്ന് കനയ്യ ലാലിന്റെ കടയിൽ ജോലി ചെയ്തിരുന്ന ദൃക്‌സാക്ഷി പറയുന്നു. ഇന്ത്യാ ടുഡേയുടെ ആജ് തക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവർ കടയിൽ കയറിയപ്പോൾ ഞാനും ഒരു സഹപ്രവർത്തകനും പിന്നെ കനയ്യ ലാലും കടയിൽ ഉണ്ടായിരുന്നു. വസ്ത്രം തുന്നാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. പെട്ടെന്ന് അവർ കനയ്യ ലാലിനെ ആക്രമിച്ചു. ഞങ്ങൾ നിലവിളിച്ചു, ആരെങ്കിലും സഹായിക്കാൻ ഞങ്ങൾ അലമുറയിട്ട് കരഞ്ഞു. പക്ഷേ ഞങ്ങളെ സഹായിക്കാൻ പുറത്തു നിന്ന് ആരും വന്നില്ല’, അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ അപേക്ഷിച്ചിട്ടും പുറത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. പ്രതികൾ അതേ ബൈക്കിൽ ഓടി രക്ഷപ്പെട്ടു’, യുവാവ് പറയുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രവർത്തിച്ചിരുന്ന കടയ്ക്കുള്ളിലെ സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയുടെ പ്രസ്താവനയെ പിന്തുണച്ചുവെന്ന് ആരോപിച്ച് കനയ്യ ലാലിനെ രണ്ട് പേർ ചേർന്ന് അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവർ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാജ് സമന്ദിൽ വെച്ചാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button