Latest NewsNewsIndiaBusiness

റെനോ നിസാൻ: പ്രതിദിനം വേർതിരിച്ചത് അരലക്ഷത്തിലധികം ലിറ്റർ ശുദ്ധജലം

ഡികാന്റർ സംവിധാനം ഉപയോഗിച്ചാണ് ജലം വേർതിരിക്കുന്നത്

മലിനജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്നതിൽ വിജയം കൈവരിച്ച് റെനോ നിസാൻ ഇന്ത്യ. ജല സുസ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് റെനോ നിസാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയത്. പ്രതിദിനം ഏകദേശം 50,000 ലിറ്റർ ശുദ്ധജലമാണ് മലിനജലത്തിൽ നിന്നും റെനോ നിസാൻ വേർതിരിച്ചെടുത്തത്.

ഡികാന്റർ സംവിധാനം ഉപയോഗിച്ചാണ് ജലം വേർതിരിക്കുന്നത്. റിനോൾട്ട് നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് ഡികാന്റർ സംവിധാനം ഉള്ളത്. ചെന്നൈയിലുള്ള ഒറഗഡത്താണ് പ്ലാന്റ് ഈ സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം ഏകദേശം 5.7 ലക്ഷം കിലോ ലിറ്റർ വെള്ളം സംരക്ഷിക്കാനാണ് റെനോ പദ്ധതിയിടുന്നത്. കൂടാതെ, ഇങ്ങനെ വേർതിരിക്കുന്ന ശുദ്ധജലം വ്യാവസായിക പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തുക.

Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് ദോശ

shortlink

Related Articles

Post Your Comments

Related Articles


Back to top button