NattuvarthaLatest NewsKeralaNews

സ്ത്രീകൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികൻ: ഗ്രൂപ്പ് മാറിപ്പോയെന്ന് ഏറ്റു പറച്ചിൽ

വയനാട്: സ്ത്രീകൾ മാത്രമുള്ള സഭയുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. മാനന്തവാടി രൂപതയിലെ പ്രധാന ഇടവകയുടെ വികാരിയായ മുതിര്‍ന്ന വൈദികനാണ് രൂപതയിലെ മാതൃജ്യോതിസ് സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായി സ്ത്രീകൾ പരാതിപ്പെട്ടത്.

Also Read:യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ

മാനന്തവാടി രൂപതയിലെ വീട്ടമ്മമാർക്ക് വേണ്ടി സഭയുടെ കീഴിൽ തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പാണ് മാതൃജ്യോതിസ്. ഇതിന്റെ ഫെറോന തല ചുമതലയുണ്ടായിരുന്ന വൈദീകനാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ അശ്ലീല വീഡിയോ മാതൃജ്യോതിസിന്റെ ഗ്രൂപ്പില്‍ ഇട്ടത്.

എന്നാൽ വീട്ടമ്മമാർ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം രൂപതാ നേതൃത്വത്തിന് തെളിവായി നൽകി പരാതി രേഖപ്പെടുത്തുകയായിരുന്നു. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ സഭ നിയോഗിക്കുകയും വൈദീകനെ രൂപത ചുമതലകളില്‍ നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button