MalappuramLatest NewsKeralaNattuvarthaNews

യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്

മലപ്പുറം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.

Read Also : പിന്നിൽ നിന്ന് കുത്തിയ ഉദ്ധവിന്റെ ശിവസേനയെ വേരോടെ പിഴുത്  അധികാരത്തിന്റെ പടിയിറക്കി വിടുമ്പോൾ

കുട്ടിയെ ഇയാൾ നഗ്‌നചിത്രങ്ങൾ കാണിക്കുകയും കുട്ടിയിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ട വീട്ടുകാർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോക്‌സോ കൂടാതെ, ഇൻഫമേഷൻ ടെക്‌നോളജി ആക്ട് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. കുറ്റിപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാത്യൂ, സി പി ഒ അലക്‌സ് സാമുവൽ, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button