
സിങ്കപുര്‍ സിറ്റി: മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനവുമായി സിംഗപ്പൂർ. ‘ന്യൂബ്രൂ’ എന്ന പുതിയ ബിയര്‍ ബ്രാന്‍ഡാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം. ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തില്‍ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ചാണ് ന്യൂബ്രൂവിന്റെ നിര്‍മ്മാണം.
സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെര്‍ക്‌സ് എന്ന മദ്യനിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. 2018-ല്‍ നടന്ന ജല കോണ്‍ഫറന്‍സിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലോടെ സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രിവെര്‍ക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വില്‍പ്പനക്കെത്തി.
Read Also: ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു
‘ഇത് ശൗചാലയ വെള്ളം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ഞാന്‍ ഗൗരവമായി കണക്കാക്കുന്നില്ല. തണുപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കത് ഒരു പ്രശ്‌നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും’- ബിയര്‍ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാന്‍ പറഞ്ഞു.
Post Your Comments