Jobs & VacanciesCricketLatest NewsNewsIndiaFootballSports

ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍: വിശദവിവരങ്ങൾ

ഡൽഹി: ഇന്ത്യന്‍ ആര്‍മി 13 ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അപേക്ഷാ നടപടി ജൂലൈ 1, 2022 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinerritorialarmy.gov.in വഴി അപേക്ഷിക്കാം .

പോസ്റ്റ്: ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍

ഒഴിവുകളുടെ എണ്ണം: 13 (പുരുഷന്‍ – 12 & സ്ത്രീ-01)

പേ സ്‌കെയില്‍: 56,100 – 1,77,500/

ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയായിരിക്കണം. പ്രായം 18 മുതല്‍ 42 വയസ് വരെ. പരീക്ഷ ഫീസ് 200 രൂപയാണ്. എല്ലാ ഉദ്യോഗാര്‍ത്ഥികളും ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. അതത് ടെറിട്ടോറിയല്‍ ആര്‍മി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പ്രിലിമിനറി ഇന്റര്‍വ്യൂ ബോര്‍ഡ് , സ്‌ക്രീനിംഗ് (എഴുത്ത് പരീക്ഷയ്ക്ക് ശേഷം അഭിമുഖം, എഴുത്ത് പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രം) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button