PalakkadKeralaNattuvarthaLatest NewsNews

‘ഈ വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവ്വീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയി എന്ന് തോന്നുന്നു’: വി.ടി. ബല്‍റാം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ, വീണാ വിജയന്‍റെ ഐ.ടി കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായ സംഭവത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് അഡ്രസ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്‍റെ കുറിപ്പ്. വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവ്വീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയിക്കാണുമെന്നും പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി. ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ വെബ്സൈറ്റ് റിന്യൂ ചെയ്യുവാൻ സർവീസ് പ്രൊവൈഡർ വീണ്ടും മറന്നുപോയി എന്ന് തോന്നുന്നു. പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തമായിട്ടുള്ള വെബ്സൈറ്റ് പോലും കൃത്യമായി പരിപാലിക്കാൻ കഴിയാത്ത എന്ത് ഐ.ടി.കമ്പനിയാണിത്!

ഞങ്ങൾ വിമതരല്ല, വിശ്വാസ വോട്ടെടുപ്പിനായി നാളെ മുംബൈയിലെത്തും: ഷിൻഡെ ഗുവാഹത്തിയിൽ

കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയും തമ്മിലുണ്ടായ വെല്ലുവിളികളുടെ ബാക്കിപത്രമാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വീണാ വിജയന്‍റെ ഐ.ടി കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റില്‍, ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്‍നാടന്‍ വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു.

സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തില്‍ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button