KeralaLatest NewsNews

ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യം: ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകൻ

അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്.

പത്തനംതിട്ട: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. കഴിഞ്ഞ ദിവസങ്ങളിലായി ‘അമ്മ’ സംഘടനയിലുണ്ടായ വാക് പോരിൽ പ്രതികരിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ. ‘ഷമ്മി തിലകൻ കൊല്ലത്ത് ജീവിക്കുന്ന വീടിന് അടുത്തുള്ള ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എനിക്കും അറിയാം നിങ്ങൾക്കും അറിയാം’- എന്ന് ഗണേഷ് കുമാർ വാർത്ത സമ്മേളനത്തിന് ഇടയിൽ പറഞ്ഞിരുന്നു. തുടർന്നാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്.

എന്നാൽ, ഇതിനെക്കുറിച്ച് അഡ്വ. ബോറിസ് പോൾ എന്ന വ്യക്തി എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകൻ മറുപടിയുമായി എത്തിയത്. ‘പത്തനാപുരം എം.എൽ.എയുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്. സർ, അറിവില്ലായ്മ ഒരു തെറ്റല്ല ! എന്നാൽ അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്. ആശംസകൾ’- എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഗണേഷിൻ്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യമെന്ന ഗണേഷ്കുമാറിൻ്റെ വാക്കുകൾ പച്ചക്കള്ളം! ശരിയാണ്….. ഷമ്മി തിലകൻ ശല്യമായിരുന്നു. നാട്ടുകാർക്കല്ല! പിന്നെ ആർക്കാണ് ശല്യം? നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോർപ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡിന്. മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്.

Read Also: പ്രവാചക നിന്ദ: തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം

മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്. അങ്ങനെ നിയമലംഘനം നടത്തിയവർക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു. പിന്നെ നാട്ടുകാർ…. ആ പ്രദേശത്ത് ആകെ ഒൻപത് കുടുംബങ്ങൾ. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകൾ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു. ഗണേശൻ പറഞ്ഞത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം…

ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട… ആ കേസുകളിൽ ഷമ്മി തിലകൻ്റെയും മലയാളത്തിൻ്റെ മഹാനടനായ സുരേന്ദ്രനാഥ തിലകൻ്റേയും വക്കാലത്ത് എനിക്കായിരുന്നു.
– അഡ്വ ബോറിസ് പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button