ഓഹരി വിപണിയിൽ പുതിയ മാറ്റത്തിനൊരുങ്ങി അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ മദ്യ നിർമ്മാണ കമ്പനിയാണ് അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്. കൂടാതെ, ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിസ്കി വിൽക്കുന്ന കമ്പനികളിലൊന്നു കൂടിയാണിത്.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ സമർപ്പിച്ചു. യോഗ്യതയുള്ള ജീവനക്കാർക്ക് ഓഹരി സംവരണം ചെയ്തിട്ടുണ്ട്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 1,000 കോടി സമാഹരിക്കും. കൂടാതെ, ഉടമകളുടെ കൈവശമുള്ള ഓഹരികൾ വിറ്റും 1,000 കോടി രൂപ സമാഹരിക്കും.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,769 കേസുകൾ
Post Your Comments