Latest NewsKeralaNews

ഇന്ത്യയില്‍ മതപഠന കേന്ദ്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കണം: ഹിന്ദു ഐക്യവേദി നേതാവ്

മതപഠന കേന്ദ്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കണം: ഹിന്ദു ഐക്യവേദി നേതാവ്

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ കടയില്‍ കയറി മത തീവ്രവാദികള്‍ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആര്‍.വി ബാബു. ഇന്ത്യയില്‍ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കിയില്ലെങ്കില്‍ ഇതു പോലുള്ള ഭീകര കൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു.

Read Also: യു.എന്നിന്റെ പ്രസ്താവന അനാവശ്യം: നിയമ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ

‘ഇരവാദമുയര്‍ത്തി ഭീകരവാദികളെ പ്രീണിപ്പിക്കുന്ന സിപിഎം- കോണ്‍ഗ്രസ് പാര്‍ട്ടികളാണ് ഇത്തരം അക്രമങ്ങളുടെ യഥാര്‍ത്ഥ പ്രതികള്‍. ഉദയ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസ്താവനകളില്‍ കൊല്ലപ്പെട്ടവനും കൊലയാളികളും മുഖമില്ലാത്തവരാണ്. രാഷ്ട്രീയവും മതവുമില്ലാത്തവരാണ്. കൊല്ലപ്പെട്ടയാളുടെ മതം മുസ്ലീമായിരുന്നെങ്കില്‍ കൊലയാളിക്ക് മുഖവും രാഷ്ട്രീയവും മതവും ഉണ്ടാകുമായിരുന്നു. പ്രതികരണത്തിന്റെ സ്വഭാവം രൂക്ഷമാകുമായിരുന്നു. ഹിന്ദുത്വ ഭീകരത എന്നലറിവിളിച്ച് തെരുവില്‍ പ്രത്യക്ഷപ്രകടനങ്ങള്‍ നടക്കുമായിരുന്നു’. ആര്‍ വി ബാബു പറഞ്ഞു.

സാംസ്‌കാരിക നായകരുടെ ഓരിയിടല്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞേനേ. ഏതിനോടൊക്കെ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അതെന്തായാലും ഇസ്ലാമിക ഭീകരതക്കെതിരെ ആവരുതെന്ന് അവര്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button