കൊച്ചി: സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ് സുരക്ഷ ആവശ്യപ്പെട്ടതിൽ മറുപടിയുമായി എൻഫോഴ്‌സ് ഡയറക്ടറേറ്റ്. സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി എറണാകുളം ജില്ലാ കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡിയെന്നും സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.
എന്നാൽ, കേന്ദ്ര സര്‍ക്കാര്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ സാധ്യമല്ലെന്നും കേന്ദ്രത്തിനെ കക്ഷിചേര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ
അതേസമയം, സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനും രണ്ടുനീതിയാണ് നൽകുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. സ്വർണക്കടത്ത് കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ നിയമവിരുദ്ധമായ നടപടിയിലൂടെ നീങ്ങിയെന്നും സരിത്തിനെ തട്ടികൊണ്ടുപോയി സ്വപ്നക്കെതിരെ കലാപഹ്വാനത്തിന് കേസെടുത്തുവെന്നും വി.ഡി സതീശൻ ആരോപിച്ചു. എന്തുകൊണ്ട് പുസ്തകമെഴുതിയ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും സതീശൻ ചോദിച്ചു.
Post Your Comments