ThrissurLatest NewsKeralaNattuvarthaNews

ദേ​ശീ​യ​പാ​ത​യി​ൽ കാ​റും 1.78 കോ​ടി രൂ​പ​യും ക​വ​ർ​ന്നു : ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ

മു​ണ്ടൂ​ർ ക​യ​റം​കോ​ട് സു​ജി​ത്ത് (23) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

മു​ണ്ടൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും 1.78 കോ​ടി രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ. മു​ണ്ടൂ​ർ ക​യ​റം​കോ​ട് സു​ജി​ത്ത് (23) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​വ​ർ​ച്ച സം​ഘ​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത​തി​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നുമാണ് സു​ജി​ത്തി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തത്.

ജൂ​ൺ 17-ന് ​രാ​വി​ലെ 11.50ന് ആണ് കേസിനാസ്പദമായ സംഭവം. ​ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ബ​ഷീ​ർ (46), ദ​മീ​ൻ (42), അ​മീ​ൻ (52) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ദേ​ശീ​യ​പാ​ത​യി​ലെ വേ​ലി​ക്കാ​ട് പാ​ല​ത്തി​ൽ ത​ട​ഞ്ഞ്​ യാ​ത്ര​ക്കാ​രെ ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി​യ സം​ഘം വാ​ഹ​ന​വും മൂ​ന്ന് സ്മാ​ർ​ട്ട് ഫോ​ണും പ​ണ​വു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. സംഭവുമായി ബന്ധപ്പെട്ട് ചി​റ്റൂ​ർ ന​ല്ലേ​പ്പു​ള്ളി ഒ​ലു​വ​പ്പാ​റ വി​നീ​ത് എ​ന്ന ചു​ടു (29), ചി​റ്റൂ​ർ കൊ​ശ​ത്ത​റ ശി​വ​ദാ​സ് (27), പൊ​ൽ​പ്പു​ള്ളി പ​ള്ളി​പ്പു​റം അ​ജ​യ​ൻ (39) എ​ന്നി​വ​രെ നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : ‘എതിര്‍ക്കുന്നത് ഇസ്ലാമിസത്തേയും ഹിന്ദുത്വത്തേയുമാണ്, ഇസ്ലാമിനെയും ഹിന്ദുവിനെയുമല്ല’: വി.ടി. ബല്‍റാം

മു​ണ്ടൂ​രി​ൽ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ക​വ​ർ​ച്ച ചെ​യ്യ​പ്പ​ട്ട​വ​രു​ടെ വാ​ഹ​നം എ​ത്തി​യ സ്ഥ​ലം ക​വ​ർ​ച്ച സം​ഘ​ത്തി​നെ അ​റി​യി​ച്ച​തും സു​ജി​ത്താണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. ര​ഞ്ജി​ത്ത് കു​മാ​ർ, എ​സ്.​ഐ കെ. ​മ​ണി​ക​ണ്ഠ​ൻ, എ​സ്.​സി.​പി.​ഒ സാ​ജി​ദ്, സി.​പി.​ഒ​മാ​രാ​യ ദാ​മോ​ദ​ര​ൻ, ഉ​ല്ലാ​സ് കു​മാ​ർ, ഷ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button