ThiruvananthapuramKeralaNattuvarthaLatest NewsNews

14കാരനെ പീഡിപ്പിച്ചു : 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും

നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ നെടിയാന്‍കോട് പിണ്ണാക്കര പുത്തന്‍വീട്ടില്‍ സുകുവിനെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: പതിന്നാലുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 15,​000 രൂപ പിഴയാണ് കോടതി ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ നെടിയാന്‍കോട് പിണ്ണാക്കര പുത്തന്‍വീട്ടില്‍ സുകുവിനെയാണ് കോടതി ശിക്ഷിച്ചത്. പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

Read Also : കടം കേറി നാട് കുട്ടിച്ചോറായിട്ടും കാറ് വാങ്ങാൻ അനുമതി നൽകി മന്ത്രി സഭ: അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ

2016 ജനുവരി ആറിനായിരുന്നു സംഭവം. പേരൂര്‍ക്കട പെട്രോള്‍ പമ്പിന് സമീപമുളള ഗോഡൗണിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ താന്‍ ജോലി ചെയ്യുന്ന ഗോഡൗണില്‍ കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിയെ തളളിമാറ്റി ഓടിയ കുട്ടി റോഡില്‍ വന്ന് കരഞ്ഞു. ഇതുകണ്ട ഒരു പരിചയക്കാരന്‍ കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചു. തുടർന്ന്, അച്ഛന്‍ എത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതി പിഴ ഒടുക്കിയാല്‍ അത് പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സെപ്ഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button