റിലയൻസ് ജിയോയുടെ പുതിയ ചെയർമാനായി ആകാശ് അംബാനിയെ തിരഞ്ഞെടുത്തു. നിലവിൽ ജിയോയുടെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ആകാശ് അംബാനി.
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്തു നിന്ന് മുകേഷ് അംബാനി രാജി വെച്ചിട്ടുണ്ട്. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെയാണ് നിയമിച്ചിട്ടുള്ളത്. പങ്കജ് മോഹൻ പവാർ ടെൽകോയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
Also Read: അഗ്നിപഥ് വിരുദ്ധ സമരത്തിനിടെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം
കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്റാൾ, കെ.വി ചൗധരി എന്നിവരെ നിയമിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂൺ 27 മുതൽ അഞ്ച് വർഷത്തേക്കാണ്.
Post Your Comments