തിരുവനന്തപുരം: പ്രവാസിയായ ഭർത്താവിനെയും 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം “കൃഷ്ണവേണി”യിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയൽവാസി കാട്ടിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് പിടിയിലായത്. കല്ലമ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണവുമായി ഡൽഹി: നിയന്ത്രണം അഞ്ച് മാസത്തേക്ക്
ഇന്നലെ രാവിലെയാണ് സംഭവം. ഇവർ ഏറെനാളായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് സ്വന്തമായി വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്. അതിനുശേഷം, ഭർത്താവ് റോയ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും എടുത്തുകൊണ്ടാണ് അഷ്ടമി കാമുകനോടൊപ്പം പോയത് എന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു.
കല്ലമ്പലം പൊലീസിനു ലഭിച്ച പരാതിയിൽ ബാലനീതി നിയമപ്രകാരം കേസെടുത്ത പൊലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
Post Your Comments